ജറൂസലെം: യുഎസ്-ഇറാൻ കരാർ ഇസ്രയേലിനു ഗുണകരമല്ലെന്ന് ഇസ്രയേൽ പ്രതിപക്ഷ നേതാവ് യായിർ ലാപിഡ്.
ഇസ്രയേലിന്റെ ലക്ഷ്യങ്ങളൊന്നും നേടുന്നതല്ല കരാറെന്നും അദ്ദേഹം പറഞ്ഞു. മികച്ച കരാറിനായി പ്രേരിപ്പിക്കുന്നതിൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു പരാജയപ്പെട്ടെന്ന് അദ്ദേഹം ആരോപിച്ചു.
“പുറത്തുവരുന്ന കരാറിന്റെ വിശദാംശങ്ങൾ അസ്വസ്ഥമാക്കുന്നതാണ്. ഈ കരാർ ഇസ്രയേലിന് ദോഷകരമാണ്, മേഖലയ്ക്ക് ദോഷകരമാണ്, ഇറാനിലെ പൗരന്മാർക്ക് ദോഷകരമാണ്” - ലാപിഡ് ജറൂസലെമിൽ മാധ്യമപ്രവർത്തകരോടു പറഞ്ഞു.